പഞ്ചായത്ത്

പുലിയൂർ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്റ് : പഞ്ചായത്തിൻ്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

രതി കെ വി

പ്രസിഡൻ്റ്

അഡ്വ മിഥുൻ കുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെയ്ച്ചൽ എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുരളീധരൻ നായർ എൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റ്റി റ്റി ഷൈലജ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ സന്തോഷ് കുമാർ

സെക്രട്ടറി,പുലിയൂർ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 പുലിയൂർ ഗ്രാമ പഞ്ചായത്ത് പൊതു വിവരങ്ങൾപഞ്ചായത്തിന്റെ പേര്: പുലിയൂർ ഗ്രാമ പഞ്ചായത്ത്രൂപീകരിച്ചത്: 1967ജില്ല: ആലപ്പുഴതാലൂക്ക്: ചെങ്ങന്നൂർബ്ലോക്ക് പഞ്ചായത്ത്: ചെങ്ങന്നൂർഉൾപ്പെടുന്ന വില്ലേജുകൾ: പുലിയൂർ, ആല, ചെറിയനാട്വിസ്തീർണ്ണം: 11.92 ച. കി. മീവാർഡുകൾ: 14അതിരുകളും ഭരണപരമായ വിവരങ്ങളുംവടക്ക്: പാണ്ടനാട് പഞ്ചായത്ത്കിഴക്ക്: ചെങ്ങന്നൂർ മുനിസിപ്പാലിറ്റിതെക്ക്: അച്ഛൻകോവിലാറ്, ചെറിയനാട് ഗ്രാമ പഞ്ചായത്ത്പടിഞ്ഞാറ്: ബുധനൂർ ഗ്രാമ പഞ്ചായത്ത്ജില്ലാ പഞ്ചായത്ത് ഡിവിഷൻ: മാന്നാർ, മുളക്കുഴബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ: പുലിയൂർ, എണ്ണയ്ക്കാട്, പാണ്ടനാട്അസംബ്ലി മണ്ഡലം: ചെങ്ങന്നൂർപാർലമെന്റ് മണ്ഡലം: മാവേലിക്കരകുടുംബങ്ങളുടെ എണ്ണം: 4459ജനസംഖ്യയും അടിസ്ഥാന വിവരങ്ങളുംജനസംഖ്യ (2011 ലെ സെൻസസ്): 30196 പുരുഷന്മാർ: 13842 സ്ത്രീകൾ:16354 പട്ടികജാതി വിഭാഗം: 5746 പട്ടികജാതി പുരുഷന്മാർ: 2744 പട്ടികജാതി സ്ത്രീകൾ: 3002 ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ: 2,230പി.ഡബ്ല്യൂ.ഡി റോഡുകൾ: 11.5 കി. മീ.റെയിൽവേ: 4 കി. മീ.🌊 നീർത്തടങ്ങൾഉഴാട് നീർത്തടംതാമരച്ചാൽ നീർത്തടംമൂലേച്ചാൽ നീർത്തടംതുലാക്കുഴി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുലിയൂർ എന്ന പേരിന്റെ ഉൽപത്തി പരിശോധിക്കപ്പെടുമ്പോൾ ഭൂമിശാസ്ത്രപരമായ ചില ഘടകങ്ങൾ സ്വാധീനിച്ചിട്ടുള്ളതായി കാണാം. പുലി-ഊർ എന്നീ പദങ്ങൾ ചേർത്താണ് പുലിയൂർ എന്ന പേര് സംസ്കൃതീ കരിച്ച് വ്യാഘ്രപുരം എന്ന് ഉപയോഗിച്ച് കണ്ടിട്ടുണ്ട് വ്യാഘ്രപാദ മഹർഷിയാണ് തൃപ്പുലിയൂരിലെ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് എന്നും അതുകൊണ്ടാണ് സ്ഥലനാമം വ്യാഘ്രപുരം എന്ന് ആയതെന്നും പറയപ്പെടുന്നു.. പുരാതനകാലത്ത് വ്യാഘ്രപാദൻ എന്ന് പേരുള്ള മഹർഷി തപസ് ചെയ്തിരുന്ന സ്ഥലം ആയതിനാലാണ് പുലിയൂർ എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. പുലിയൂർ പുലിയെ കണ്ട ഊര് അഥവാ നാട് എന്ന പദത്തിൽ നിന്നാണ് പുലിയൂർ എന്ന നാമം ഉണ്ടായതെന്നും പുളിയുള്ള ഊര് എന്നർത്ഥത്തിൽ പുളിയൂര് എന്ന പേരുണ്ടായത് പിന്നീട് പുലിയൂരായി മാറിയതാണെന്നും ഭാഷാ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 6, 2026

പി.എം.എ.വൈ (ജി) ആവാസ് പ്ലസ് - സ്പെഷ്യൽ ഗ്രാമ സഭ

പി.എം.എ.വൈ (ജി) ആവാസ് പ്ലസ് - സ്പെഷ്യൽ ഗ്രാമ സഭ