അനുമോദനം

June 27, 2026

പുലിയൂർ പഞ്ചായത്തിന്റെ പരിധിയിൽ 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു  എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ.എസ്.സി. വിഭാഗത്തിൽ 90 ശതമാനം മുകളിൽ മാർക്ക് ലഭിച്ചവർ, സർവകലാശാല റാങ്ക് ജേതാക്കൾ എന്നിവരെ അനുമോദിക്കുന്നതനായി ശനിയാഴ്ച 11 മണിക്ക് ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ റ്റിറ്റി യോഗത്തിന് സ്വാഗതം പറഞ്ഞു.വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി റെയ്ച്ചൽ എം. ,വാർഡ് മെമ്പർ ശ്രീ സജി ചരവൂർ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു .പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രതി കെ. വി. യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജയികളായ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് മൊമന്‍റോ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ശ്രീ.സന്തോഷ്കുമാർ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. 

anumodhanam