ജനന- മരണ രജിസ്ട്രേഷൻ അറിയിപ്പ്
July 4, 2026
പുലിയൂർ : 1969 ലെ ജനന- മരണ രജിസ്ട്രേഷൻ സെക്ഷൻ (14), 1999 –ലെ ജനന-മരണ ചട്ടം(10) എന്നിവ പ്രകാരം ജനനം / രജിസ്ട്രേഷൻ നടന്ന് 15 വർഷത്തിനകം ജനന രജിസ്റ്ററിൽ പേര് ചേർക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇത്തരത്തിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി സർക്കാർ പലതവണ ദീർഘിപ്പിച്ച് നല്കിയിരുന്നതുമാണ്. ഇപ്രകാരം ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി 13/07/2026 ൽ അവസാനിക്കുന്ന സാഹചര്യത്തിൽ പുലിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടന്ന ജനനങ്ങളുടെ രജിസ്ട്രേഷനിൽ ഇനിയും പേര് ചേർക്കുവാനുള്ളവർ പ്രസ്തുത തീയതിക്കകം പേര് ചേർക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന് ജനന-മരണ രജിസ്ട്രാർ കൂടിയായ സെക്രട്ടറി അറിയിച്ചു.