അങ്കണവാടികൾ

👶 അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമാക്കി 1975 ഒക്ടോബർ 2-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) ആരംഭിച്ചു. ഐ.സി.ഡി.എസ്. സേവനങ്ങൾ ലഭ്യമാക്കുന്ന അടിസ്ഥാന യൂണിറ്റുകളായി പുലിയൂർ ഗ്രാമപഞ്ചായത്തിൽ 16 അങ്കണവാടികൾ പ്രവർത്തിച്ചുവരുന്നു.

🎯 ലക്ഷ്യങ്ങൾ

  • ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക-ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക.
  • ശാരീരിക, മാനസിക, സാമൂഹിക വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കുക.
  • ശിശുമരണം, രോഗാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവയുടെ നിരക്ക് കുറയ്ക്കുക.
  • വിവിധ വകുപ്പുകളുടെ പദ്ധതികൾ ഫലപ്രദമായി ഏകോപിപ്പിക്കുക.
  • രക്ഷിതാക്കൾക്ക് ആരോഗ്യ-പോഷകാഹാര വിദ്യാഭ്യാസം നൽകുക.

🩺 പ്രധാന സേവനങ്ങൾ

🍲 അനുപൂരക പോഷകാഹാരം
💉 രോഗപ്രതിരോധ കുത്തിവയ്പ്പ്
🩺 ആരോഗ്യ പരിശോധന
📋 റഫറൽ സേവനം
🎓 സ്‌കൂൾ പൂർവ്വ വിദ്യാഭ്യാസം
🥗 ആരോഗ്യ-പോഷണ വിദ്യാഭ്യാസം

📊 സേവനങ്ങളുടെ വിശദാംശങ്ങൾ

വിഭാഗംലഭ്യമാക്കുന്ന സേവനങ്ങൾ
6 മാസം - 3 വയസ്അനുപൂരക പോഷകാഹാരം, അമൃതം ന്യൂട്രിമിക്സ്, പ്രതിരോധ കുത്തിവയ്പ്പ്, വളർച്ച നിരീക്ഷണം, ആരോഗ്യ പരിശോധന, റഫറൽ സേവനം, രക്ഷിതാക്കൾക്കുള്ള ആരോഗ്യ-പോഷകാഹാര വിദ്യാഭ്യാസം.
3 - 6 വയസ്അനുപൂരക പോഷകാഹാരം, ECCE, സ്‌കൂൾ റെഡിനസ്, അനൗപചാരിക വിദ്യാഭ്യാസം, ആരോഗ്യ പരിശോധന, വളർച്ച നിരീക്ഷണം.
ഗർഭിണികൾപോഷകാഹാരം, IFA ടാബ്ലെറ്റുകൾ, പ്രസവപൂർവ്വ പരിശോധന, PMMVY, ആരോഗ്യ-പോഷകാഹാര ബോധവൽക്കരണം.
മുലയൂട്ടുന്ന അമ്മമാർപോഷകാഹാരം, പ്രസവാനന്തര പരിശോധന, മുലയൂട്ടൽ ബോധവൽക്കരണം, PMMVY രണ്ടാം ഗഡു.
കൗമാരക്കാരായ പെൺകുട്ടികൾപോഷകാഹാരം, ആരോഗ്യ പരിശോധന, BMI നിരീക്ഷണം, കൗമാര ക്ലാസുകൾ, കൗൺസിലിംഗ് സേവനങ്ങൾ.

👨‍👩‍👧‍👦 ഗുണഭോക്താക്കൾ

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ
  • 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ

💰 പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)

  • ആദ്യ പ്രസവത്തിന് ₹5,000 ധനസഹായം.
  • രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ ₹6,000 ധനസഹായം.

🥗 പോഷൺ അഭിയാൻ

അമ്മമാരിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന ദേശീയ പദ്ധതി.

📞 ഹെൽപ് ലൈൻ നമ്പറുകൾ

👶 Child Line : 1098

👩 Women Help Line : 181

🏡 പുലിയൂർ ഗ്രാമപഞ്ചായത്തിലെ 16 അങ്കണവാടികൾ വഴി സേവനങ്ങൾ ലഭ്യമാണ്.

👶 പഞ്ചായത്തിലെ അങ്കണവാടികള്‍

പുലിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ വിവരങ്ങൾ

സെന്റർ നം.അങ്കണവാടി വർക്കറുടെ പേര്അങ്കണവാടിയുടെ പേര് / സ്ഥലംവാർഡ്ഫോൺ
122വിജയലക്ഷ്മി സിഇലഞ്ഞിമേൽ119207082080
123സുധ എം. പി.പുലിയൂർ ഗ്രൗണ്ട്79747732353
124ശരണ്യബ്ലോക്ക് എസ്.ബി.ടി. പുലിയൂർ99074278976
125സൂസമ്മബ്ലോക്ക് ഓഫീസ്139847591562
126മേരിക്കുട്ടി എസ്വാഴയിൽ ഭാഗം39495154009
127വിജയമ്മ പി. ബി.കുളിക്കാം പാലം88593086049
128ജയലക്ഷ്മിപാലച്ചുവട്19605042687
129ശ്രീദേവി സി. കെ.പേരിശ്ശേരി (മഠത്തുംപടി സൗത്ത്)69074994489
130രെജിത കുമാരിപാൽക്കുളം129497786520
131അനു എം തമ്പിതിങ്കളാമുറ്റം57907638453
132നേഹ സോമൻപൊറ്റമേൽക്കടവ്109605328801
133രമ്യ ആർനൂറ്റവൻപാറ48129114751
134രെമ ജിചിറമേൽപടി29747255905
135ഓമന കെ. കെ.പഴയാറ്റിൽപടി29526490922
136ധനുജ എം. വി.തോന്നയ്ക്കാട്109061372902
137ഗിരിജ പി. പി.ലങ്ക129605839637