വിജിലൻസ് കമ്മറ്റി

വിജിലൻസ് കമ്മിറ്റി

 

വിജിലൻസ് കമ്മിറ്റി എന്താണ്?

വിജിലൻസ് കമ്മിറ്റി സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, ശാരീരികവും മാനസികവുമായ ക്ഷേമം, ജീവൻ്റെ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും, അവർക്കെതിരായ അതിക്രമങ്ങൾ, അവകാശ ലംഘനങ്ങൾ, സാമൂഹിക വിവേചനം എന്നിവ തടയുന്നതിനുമായി പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഒരു സംരക്ഷണ സംവിധാനമാണ്.

പ്രാദേശികതലത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമായ വിഷയങ്ങളിൽ വിജിലൻസ് കമ്മിറ്റികൾ ഉടൻ ഇടപെട്ട് സംരക്ഷണ സംവിധാനം ഒരുക്കുന്നു. വിവിധ കമ്മിറ്റികളുടെ അഭാവം മൂലം അവഗണിക്കപ്പെട്ട കേസുകളും വിഷയങ്ങളും കമ്മിറ്റികൾക്ക് ഏറ്റെടുക്കാവുന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരമായ സംരക്ഷണങ്ങളും പിന്തുണാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി കമ്മിറ്റികൾക്ക് പ്രവർത്തിക്കാനും കഴിയും.

 

ലക്ഷ്യങ്ങൾ

  • സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും, അവർക്കെതിരായ അതിക്രമം, വിവേചനം, അനീതി, ചൂഷണം, അവകാശ നിഷേധം എന്നിവയ്ക്കെതിരെ ശക്തമായ ഇടപെടലുകളും പരിഹാരത്തിനാവശ്യമായ ക്രമീകരണങ്ങളും ഉറപ്പാക്കുകയും ചെയ്യുക.

  • സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച പരാതികൾ സ്വീകരിക്കുകയും അടിയന്തിര ഇടപെടലുകളിലൂടെയോ പിന്തുണാ സംവിധാനങ്ങളിലൂടെയോ പരിഹാരം നൽകുകയും ചെയ്യുക.

  • വിജിലൻസ് കമ്മിറ്റിക്ക് പരിഹരിക്കാൻ കഴിയാത്ത പരാതികളും വിഷയങ്ങളും ജില്ലാ വിജിലൻസ് കമ്മിറ്റി, വനിതാ കമ്മീഷൻ, മറ്റ് സർക്കാർ സംവിധാനങ്ങൾ, നിയമസഹായ ഏജൻസികൾ എന്നിവയ്ക്ക് കൈമാറുകയും തുടർനടപടികളുടെ ഫലം താഴെത്തട്ടിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.

  • സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി സർക്കാർതലത്തിലുള്ള ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക. സമാന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ വിജിലൻസ് കമ്മിറ്റിയുമായി ഏകോപിപ്പിക്കുകയും സംയുക്ത പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും ചെയ്യുക.

  • സ്ത്രീകളും കുട്ടികളും എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും മുക്തരായി ജീവിക്കാൻ കഴിയുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

  • ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിവിധ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ജനപങ്കാളിത്തവും സമൂഹാധിഷ്ഠിത സംവിധാനങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

  • പീഡനവും ചൂഷണവും ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് സാമൂഹിക നിരീക്ഷണവും പിന്തുണയും നൽകുക.

 

വിജിലൻസ് കമ്മിറ്റി ഘടന

ഗ്രാമ പഞ്ചായത്ത് വിജിലൻസ് കമ്മിറ്റി – ഘടന

പഞ്ചായത്ത് തലത്തിലുള്ള കമ്മിറ്റിയിൽ പതിനൊന്ന് അംഗങ്ങൾ ഉൾപ്പെടുന്നു.

ഭാരവാഹികൾ

  • ചെയർപേഴ്സൺ - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

  • വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ്

  • കൺവീനർ - വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ

  • കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറി

അംഗങ്ങൾ

  • ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

  • അഭിഭാഷകൻ

  • പ്രാദേശിക പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ

  • എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട വനിതാ പഞ്ചായത്ത് അംഗം / സാമൂഹിക പ്രവർത്തക

  • പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ

  • സി.ഡി.എസ്. ചെയർപേഴ്സൺ

  • വാർഡ് തല വിജിലൻസ് കമ്മിറ്റി കൺവീനർമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ

ക്ഷണിതാക്കൾ

  • ജില്ലാ ശിശു സംരക്ഷണ സമിതി (DCPC) പ്രതിനിധി

  • വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ

 

👥 വാർഡ് / ഡിവിഷൻ തല വിജിലൻസ് കമ്മിറ്റി

സ്ത്രീകൾക്കും കുട്ടികൾക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ രൂപീകരിച്ചിട്ടുള്ള വിജിലൻസ് കമ്മിറ്റിയുടെ കീഴ്ഘടകമാണ് വാർഡ് / ഡിവിഷൻ തല വിജിലൻസ് കമ്മിറ്റി. വാർഡ് തല കമ്മിറ്റിയുടെ പൊതുയോഗം ഗ്രാമസഭയോടൊപ്പം നടത്തുകയോ സൗകര്യാനുസരണം പ്രത്യേകം ഗ്രാമസഭയായി സംഘടിപ്പിക്കുകയോ ചെയ്യാം.

📖 വാർഡ് / ഡിവിഷൻ തല വിജിലൻസ് കമ്മിറ്റി ഘടന

  • ചെയർപേഴ്സൺ : വാർഡ് മെമ്പർ / കൗൺസിലർ

  • വൈസ് ചെയർപേഴ്സൺ : എ.ഡി.എസ്. പ്രസിഡന്റ് / തിരഞ്ഞെടുക്കപ്പെട്ട വനിത

  • കൺവീനർ : അങ്കണവാടി പ്രവർത്തക / പ്രവർത്തകയുടെ അഭാവത്തിൽ ഹെൽപ്പർ, കൂടാതെ മറ്റ് വനിതാ കമ്മ്യൂണിറ്റി പ്രവർത്തകർ (ASHA / SC / ST പ്രമോട്ടർ / പ്രേരക്)

  • ജോയിന്റ് കൺവീനർ

👤 അംഗങ്ങൾ

  • സമൂഹത്തിലെ ആദരണീയനായ ഒരാൾ (ഡോക്ടർ, അഭിഭാഷകൻ, വിരമിച്ച ഉദ്യോഗസ്ഥൻ)

  • സന്നദ്ധ സംഘടനകളുടെ ഒരു പ്രതിനിധി (ലൈബ്രറികൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ)

  • പ്രധാന രാഷ്ട്രീയ പാർട്ടികളുടെ രണ്ട് പ്രതിനിധികൾ (ഒരാൾ വനിതയായിരിക്കണം)

  • എ.ഡി.എസ്. / സി.ഡി.എസ്. പ്രതിനിധി (ഒരാൾ)

📌 എക്സ്-ഓഫീഷ്യോ അംഗങ്ങൾ (ക്ഷണിതാക്കൾ)

  • വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകൻ

  • വാർഡിൽ പ്രവർത്തിക്കുന്ന ശുചിത്വ സമിതി പ്രതിനിധി

  • വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി ടീച്ചർ / കൗൺസിലർ

  • വാർഡ് വികസന സമിതി കൺവീനർ

  • ബാലസഭ / സഭ പ്രസിഡന്റ്

 

👥 പുലിയൂർ ഗ്രാമ പഞ്ചായത്ത് വിജിലൻസ് കമ്മിറ്റി അംഗങ്ങൾ

ക്രമ നമ്പർപദവിപേര്ഫോൺ നമ്പർ
1ചെയർപേഴ്സൺ - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്Rathi K V9496605241
2വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ്Adv. Mithun Kumar9446938419
3കൺവീനർ - ഐ.സി.ഡി.എസ്. സൂപ്പർവൈസർAnjukrishna9446549249
4കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറിK Santhosh Kumar9446478305
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺMuralidharan Nair L.9495093951
6അഭിഭാഷകൻ--
7പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർSali8943941442
8എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട വനിതാ പഞ്ചായത്ത് അംഗം / സാമൂഹിക പ്രവർത്തകVinitha Kumari9746169978
9പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർDr. Sivakami Sabu6282551307
10സി.ഡി.എസ്. ചെയർപേഴ്സൺLeena Murali7356647698
11വാർഡ് തല വിജിലൻസ് കമ്മിറ്റി കൺവീനർമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾRama7306581128