ഓപ്പറേഷൻ തുഫാൻ 2.0 (തദ്ദേശതലം)

ഓപ്പറേഷൻ തുഫാൻ (രണ്ടാം ഘട്ടം) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന താഴെത്തട്ടിലുള്ള ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം

ഓപ്പറേഷൻ തുഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026-ന് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11.00 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിക്കുന്നതാണ്.  പ്രസ്തുത ഉത്ഘാടന പരിപാടി പുലിയൂർ ഗ്രാമ പഞ്ചായത്തിൽ തത്സമയം പൊതുജനങ്ങൾക്ക് വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കിലയുടെ സഹായത്തോടെ ലൈവ് സ്ട്രീം ചെയ്യുന്നതാണ്. 

പ്രധാന കർമ്മപരിപാടികൾ:

  1. തദ്ദേശസ്ഥാപന അധ്യക്ഷ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരേസമയം 'തൂഫാൻ പതാക ഉയർത്തൽ ചടങ്ങിന് ശേഷം തുഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം. തുഫാൻ വാരിയർ ബാഡ്ജ്  വിതരണം

     

  2. സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അന്നേദിവസം പോലീസ് വകുപ്പ് സംഘടിപ്പിക്കുന്നതാണ്.

പങ്കാളിത്തം:

സ്ഥാപനങ്ങളിലെ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ജനകീയ ജനപ്രതിനിധികൾ തദ്ദേശ ഹരിതകർമ്മ സേന പ്രവർത്തകർ, വിദ്യാർത്ഥികൾ. ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, യുവജനങ്ങൾ, അധ്യാപകർ, സർവീസ് പെൻഷനർമാർ, മറ്റ് സന്നദ്ധ സംഘടന അംഗങ്ങൾ. പൊതുജനങ്ങൾ 

പുലിയൂർ ഗ്രാമപഞ്ചായത്തിലെ ലൈവ് സ്ട്രീമിങ് 'തൂഫാൻ പതാക ഉയർത്തൽ , തുഫാൻ പ്രതിജ്ഞ എന്നിവ 28/06/2026 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ഗ്രാമ പഞ്ചായത്തിൽ നടക്കുന്നതാണ്. നല്ലവരായ എല്ലാ നാട്ടുകാരേയും ഈ പരിപാടിയിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 

ഓപ്പറേഷൻ തുഫാൻ 2.0 (തദ്ദേശതലം